
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച ശക്തമാകുന്നതിനാൽ യു.കെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.5 ശതമാനമാക്കി. അതേസമയം രാജ്യാന്തര വിപണിയിലെ ചലനങ്ങൾ നാണയപ്പെരുപ്പം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ബാങ്ക് ഒഫ് ഇംഗ്ളണ്ട് വ്യക്തമാക്കി. യു.കെ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ നിരക്ക് ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെന്ന് ബാങ്ക് ഒഫ് ഇംഗ്ളണ്ട് ഗവർണർ ആൻഡ്രൂ ബെയിലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |