
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില റെക്കാഡ് പുതുക്കി കുതിച്ചു. രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഇന്നലെ പവൻ വില 200 രൂപ വർദ്ധിച്ച് 63,440 രൂപയിലെത്തി. ഗ്രാമിന്റെ വില 25 രൂപ ഉയർന്ന് 7,930 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർദ്ധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,865 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ചൈനയും അമേരിക്കയുമായുള്ള തീരുവ യുദ്ധവും നാണയപ്പെരുപ്പ ഭീഷണിയുമാണ് രാജ്യാന്തര തലത്തിൽ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |