
കോട്ടയ്ക്കൽ: വിപണിയിൽ ജനകീയമാകുന്ന ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സാഷേ പായ്‌ക്കിംഗിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല പുറത്തിറക്കി. ബ്രഹ്മി, തുളസി, അയ്യപ്പാല തുടങ്ങിയ ചേരുവകളുള്ള ഷാംപൂവിന്റെ സാഷെ പായ്‌ക്കിന്റെ വിപണനോദ്ഘാടനം ആര്യവൈദ്യശാല ഹെഡ് ഓഫീസിൽ ആദ്യ പാക്ക് അംഗീകൃത ഡിസ്ട്രിബ്യൂട്ടറായ എസ്.പി.ജി ട്രേഡ് ലൈനിന്റെ പ്രതിനിധി രവിശങ്കറിന് കൈമാറി മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ നിർവഹിച്ചു. ഫലപ്രദമായ ഉത്പന്നങ്ങളിലൂടെ ആയുർവേദത്തിന്റെ നേട്ടം സമൂഹത്തിന്റെ എല്ലാ തുറകളിലുമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ.പി.എം. വാരിയർ പറഞ്ഞു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.ഹരികുമാർ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ഡോ.കെ.മുരളീധരൻ, ഡോ. പി രാംകുമാർ, ജോയിന്റ് ജനറൽ മാനേജർമാരായ ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീപ്, പി. രാജേന്ദ്രൻ, കൺസൾട്ടന്റ് (മാർക്കറ്റിംഗ്) എ.യു.വാരിയർ, അഡീഷണൽ ചീഫ് മാർക്കറ്റിംഗ് മാനേജർമാരായ പി. വേണുഗോപാലൻ, ടി. ജയരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |