
തിരുവനന്തപുരം: ഇലക്ട്രിക് കാറുകൾക്ക് നികുതി കൂട്ടാനുള്ള ബഡ്ജറ്റ് നിർദേശം നടപ്പിലാകുന്നതോടെ ഇ കാറുകൾക്ക് വില വർദ്ധിക്കും. കോൺട്രാക്ട് ക്യാരേജുകളുടെ നികുതി ക്രമപ്പെടുത്തി.15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വർദ്ധിപ്പിച്ചത്.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ആണ് നികുതി. ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നികുതി കുറച്ചിരുന്നത്. 15 ലക്ഷത്തിനു മുകളിലുള്ള നാലുചക്ര വാഹനങ്ങളുടെ നികുതി എട്ടു ശതമാനമാക്കി. 20 ലക്ഷത്തിനു മുകളിലാണ് വിലയെങ്കിൽ നികുതി 10%. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹനവിലയുടെ 10 ശതമാനം നികുതി ഈടാക്കും.
കോൺട്രാക്ട് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 6 മുതൽ 12 വരെ ആണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക് ഓർഡിനറി സീറ്റ് 280 രൂപ, പുഷ്ബാക്ക് സീറ്റ് 450 രൂപ, സ്ലീപ്പർ സീറ്റ് 900 രൂപ എന്നിങ്ങനെയായിരുന്നു. ഇത് ഏകീകരിച്ച് ഓരോ സീറ്റിനും 350 രൂപ ആക്കി. സീറ്റുകളുടെ എണ്ണം 13 മുതൽ 20 വരെ ആണെങ്കിൽ ത്രൈമാസ നിരക്ക് യഥാക്രമം 480, 680, 1350 എന്നിങ്ങനെയായിരുന്നത് ഓരോ യാത്രക്കാരനും 600 രൂപയാക്കി.
സീറ്റിന്റെ എണ്ണം 20ൽ അധികമാണെങ്കിൽ നിലവിലെ ത്രൈമാസ നിരക്ക് (680, 900,1800) ഏകീകരിച്ച് 900 രൂപയാക്കി.
സ്ലീപ്പർ ബർത്തുകൾ ഘടിപ്പിച്ച ഹെവി പാസഞ്ചർ വിഭാഗത്തിൽപെടുന്ന കോൺട്രാക്ട് കാര്യോജുകളുടെ ത്രൈമാസ നികുതി ഓരോ ബർത്തിനും 1800 രൂപ എന്നത് 1500 രൂപയായി നിജപ്പെടുത്തി. സാധാരണ സീറ്റുകളുള്ള വാഹനയാത്രാ നിരക്കാണ് ഇതിലൂടെ കൂടുന്നത്. അതേ സമയം പുഷ്ബാക്ക്, സ്ലീപ്പർ സീറ്ര് നിരക്കുകൾ നികുതിയിലെ കുറവിനുസരിച്ച് വാഹന ഉടമകൾ കുറയ്ക്കാനുള്ള സാദ്ധ്യത കുറവാണ്.
അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് സ്‌പെഷ്യൽ പെർമിറ്റ് എടുത്ത് കേരളത്തിലേക്കു പ്രവേശിക്കുന്ന കോൺട്രാക്ട് കാര്യേജുകളുടെ നികുതിയും പുനക്രമീകരിച്ചു. ഓർഡിനറി സീറ്റ് 2,250, പുഷ്ബാക്ക് 3000 രൂപയുമായിരുന്നു. നിരക്ക് അത് ഓരോ സീറ്റിനും 2500 രൂപയാക്കി. സ്ലീപ്പർ ബർത്തിന്റെ നിരക്ക് 4000 രൂപയായി നിലനിർത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |