
വ്യക്തിഗത സമ്പാദ്യത്തിലും നിക്ഷേപത്തിലും മലയാളി കുടുംബങ്ങൾ വളരെ പിന്നിലാണ്. ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ് കേരളമെന്നാണ് നബാർഡ് കഴിഞ്ഞയിടെ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. യുവാക്കൾക്കിടയിൽ സമ്പാദ്യ, നിക്ഷേപ ശീലം കുറയുന്ന സാഹചര്യവുമുണ്ട്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമ്പത്ത് ലഘുസമ്പാദ്യത്തിലൂടെ സ്വരുക്കൂട്ടാൻ ധനകാര്യ വിദ്യാഭ്യാസവും സാക്ഷരതയും അനിവാര്യമാണ്. സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്നതും ഈസി മണിയുടെ പിന്നാലെ ആളുകൾ പായുന്നതും സാമ്പത്തിക സാക്ഷരത ഇല്ലാത്തതിനാലാണെന്ന് തിരിച്ചറിഞ്ഞാണ് ബഡ്‌ജറ്റിലെ പ്രഖ്യാപനം. ഇതിനായി ഒരു ഫിനാൻഷ്യൽ കോൺക്ലേവാണ് ആസൂത്രണം ചെയ്യുന്നത്. രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ദേശീയ സമ്പാദ്യ പദ്ധതികളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമവും സ്വാഗതാർഹമാണ്. സാമ്പത്തിക സാക്ഷരത വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമവും ഇനി ഉണ്ടാവണം.
(കെ.കെ ജയകുമാർ,
വ്യക്തിഗത ധനകാര്യ നിക്ഷേപ അനലിസ്റ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |