SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

മികച്ച ധനമാനേജ്‌മെന്റെന്ന് എം.പി അഹമ്മദ്

muhammed

കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്ന് തയ്യാറാക്കിയ മികച്ച ബഡ്ജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. റവന്യൂ കമ്മിറ്റി സംസ്ഥാന ജിഡിപിയുടെ 1.9 ശതമാനമായും ധനകമ്മി 3.16 ശതമാനമായും പരിമിതപ്പെടുത്താനായത് മികച്ച ധനമാനേജ്‌മെന്റിന് തെളിവാണ്. നികുതി വരുമാനത്തിൽ പതിനായിരം കോടി രൂപയുടെ വർദ്ധനയാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടണമെങ്കിൽ നികുതി പിരിവ് കാര്യക്ഷമമാക്കുകയും നികുതി ചോർച്ച തടയുകയും വേണം. എന്നാൽ ഇക്കാര്യത്തിലുള്ള തീരുമാനങ്ങളോ നിർദേശങ്ങളോ ബഡ്ജറ്റ് പ്രസംഗത്തിൽ കണ്ടിട്ടില്ല.
കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുകയാണെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണെന്നും എം.പി അഹമ്മദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360