SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

പുതുമകളുമായി എം.ജി ആസ്റ്റർ നവീന മോഡൽ

aster

കൊച്ചി: പനോരമിക് സൺ റൂഫും ആറ് സ്പീക്കറുകളും പുതുമ നൽകുന്ന ആസ്റ്ററിന്റെ ഷൈൻ വേരിയന്റ് എം.ജി പുറത്തിറക്കി. എം.ജി ആസ്റ്റർ മൈ 2025 എന്ന സെലക്ട് വേരിയന്റിൽ ആറ് എയർബാഗുകളും ഐവറി ലെതറെറ്റ് സീറ്റുകളുമാണ് ഉൾപ്പെടുത്തിയത്.

ആകർഷണീയമായ സൗകര്യങ്ങൾ

ആറ് എയർബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും ചേർത്ത സെലക്ട് വേരിയന്റ് സുരക്ഷയും സുഖകരമായ യാത്രയും ഉറപ്പാക്കുന്നു. എ.ഐ സപ്പോർട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വി, സ്‌പ്രിന്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയന്റുകളിൽ ലഭിക്കും. ആകർഷകമായ എക്‌സ് ഷോറൂം വില രൂ. 9.99 ലക്ഷം മുതൽ ആസ്റ്റർ സെലക്ട് ലഭ്യമാകും.

ഫീച്ചറുകൾ
നിരവധി മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് എം.ജി ആസ്റ്റർ പുതിയ വേരിയന്റുകൾ പുറത്തിറക്കിയത്. മുൻനിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ഓട്ടോഡിമ്മിംഗ് ഐ.ആർ.വി.എം, ഒപ്പം സമഗ്രമായ ഡ്രൈവിംഗ് അനുഭവത്തിനായി അഡ്വാൻസ്ഡ് യൂസർ ഇന്റർഫേസുള്ള അപ്‌ഡേറ്റഡ് ഐ. സ്മാർട്ട് 2.0. എന്നിവരും ഉൾപ്പെടുത്തിയിട്ടുണ്ട്.
പേഴ്‌സണൽ എ.ഐ അസിസ്റ്റന്റും 14 ഓട്ടോണമസ് ലെവൽ രണ്ട് ഫീച്ചറുകളും മിഡ് റേഞ്ച് റഡാറുകളും മൾട്ടി പർപ്പസ് ക്യാമറയുമുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വിയാണ് എം.ജി ആസ്റ്റർ. അമ്പതിലധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

വില

12.5 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360