
കൊച്ചി: പ്രീമിയം ഫീച്ചറുകളോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ബി-എസ്.യു.വി നിസാൻ മാഗ്നൈറ്റിന്റെ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽ.എച്ച്.ഡി) കയറ്റുമതി ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ. തിരഞ്ഞെടുത്ത വിപണികളിലേക്ക് പുതിയ നിസാൻ മാഗ്നൈറ്റ് എൽ.എച്ച്.ഡി വേരിയന്റിന്റെ 2,900 യൂണിറ്റ് കയറ്റുമതി നടത്തി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് 7,100 യൂണിറ്റ് ഫെബ്രുവരി അവസാനത്തോടെ കയറ്റുമതി ചെയ്യും.
വിപണി വികസിപ്പിക്കും
‘വൺ കാർ വൺ വേൾഡ്’ എന്നതിന്റെ ഭാഗമായി നിസാന്റെ ആഗോള വിപണി വികസിപ്പിക്കുന്നതിനും ഇന്ത്യയെ കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ചുവടിന്റെ ഭാഗമാണിതെന്ന് റീജിയണൽ ബിസിനസ് ട്രാൻസ്ഫോർമേഷന്റെ ഡിവിഷണൽ വൈസ് പ്രസിഡന്റും നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റുമായ ഫ്രാങ്ക് ടോറസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |