
കൊച്ചി: ഓൺലൈൻ തട്ടിപ്പുകളും വ്യാജ സ്കീമുകളും വ്യാപകമാകുന്നതിനിടെ സാധാരണക്കാർക്ക് നിക്ഷേപ അവബോധം സൃഷ്‌ടിക്കാനും സമ്പാദ്യ ശീലം വളർത്തുന്നതിനുമായി അവതരിപ്പിച്ച സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സാക്ഷരത പദ്ധതി ശ്രദ്ധേയമാകുന്നു. ഇന്ത്യയിൽ ആദ്യമായാണ് സാമ്പത്തിക സാക്ഷരത യാഥാർത്ഥ്യമാക്കുന്നതിന് ഒരു സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രചാരണത്തിന് തുടക്കമിടും. ധനകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളാകും. സാമ്പത്തിക സാക്ഷരതയുടെ ആദ്യ പാഠങ്ങൾ സ്കൂളുകളിൽ കുട്ടികളെ വിഷയം പഠിപ്പിക്കും. ഇതിലൂടെ വിദ്യാർത്ഥികളെ മെച്ചപ്പെട്ട പൗരന്മാരായി മാറ്റാനും ലക്ഷ്യമിടുന്നു. ധനകാര്യ സാക്ഷരത ഉച്ചകോടിക്കായി രണ്ട് കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |