
ന്യൂഡൽഹി: പ്രമുഖ എണ്ണക്കമ്പനികളായ എ.ജി ആൻഡ് പി പ്രഥം, തിങ്ക് ഗ്യാസ് കമ്പനികൾ ലയനം പ്രഖ്യാപിച്ചു. ഇന്ത്യ ഊർജ വാരത്തിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബ്രാൻഡുകളുടെ പുതിയ ലോഗോ ലോഗോ തിങ്ക് ഗ്യാസ് ചെയർമാൻ അമിതാവ സെൻഗുപ്ത, എം.ഡിയും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ അഭിലേഷ് ഗുപ്ത, പി.എൻ.ജി.ആർ.ബി അംഗം എ. രമണ കുമാർ, ഒസാക്ക ഗ്യാസ് എം.ഡി തകേഷി ഷിനോഹര സാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പെട്രോളിയം, പ്രകൃതിവാതക നിയന്ത്രണ ബോർഡ് (പി.എൻ.ജി.ആർ.ബി) ചെയർപേഴ്സൻ ഡോ. അനിൽ കുമാർ ജയിൻ നിർവഹിച്ചു. ഊർജമേഖലയിൽ സംയോജിത ബ്രാൻഡിംഗിലൂടെ പ്രധാന കമ്പനിയാകാൻ തിങ്ക് ഗ്യാസിന് ഇതിലൂടെ അമിതാവ് സെൻ ഗുപ്ത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |