SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

ഐ.ആർ.ടി.സി ആഭ്യന്തര - വിദേശ വിനോദ യാത്രാ പാക്കേജുകൾ

indian-railway

കൊച്ചി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) കുറഞ്ഞ ചെലവിൽ ആഭ്യന്തര വിദേശ വിനോദയാത്ര പാക്കേജുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് യാത്രകൾ.

യാത്രാടിക്കറ്റ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള വാഹനം, ഭക്ഷണം, ഹോട്ടൽ താമസം, യാത്ര ഇൻഷ്വറൻസ് എന്നിവ അടങ്ങുന്നതാണ് പാക്കേജുകൾ. കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഭ്യന്തര ടൂർ പാക്കേജുകളിൽ എൽ.ടി.സി സൗകര്യം ലഭ്യമാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും: www.irctctourism.com. 8287932082/117

 കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര വിമാനയാത്ര പാക്കേജുകൾ

1.ഹൈദരാബാദ്:

അന്തർദേശിയ വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 7ന് പുറപ്പെടുന്നു. ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും, രാമോജി ഫിലിം സിറ്റിയും സന്ദർശിക്കും. ടിക്കറ്റ് നിരക്ക്: 21,000 രൂപ മുതൽ.

2. ഷിംല- കുളു- മണാലി- ചത്തീസ്ഗഡ്:

എട്ട് ദിവസത്തെ പാക്കേജ്. മാർച്ച് 21 ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 51,650രൂപ മുതൽ.

 ട്രെയിൻ യാത്ര പാക്കേജുകൾ

1. കൊടൈക്കനാൽ 4 ദിവസം. നിരക്ക് 10,250രൂപ.

2. വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് 12 ദിവസം. 53,380രൂപ.

 അന്താരാഷ്ട്ര വിമാനയാത്ര

ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും രാമായണത്തിൽ പ്രതിപാദിക്കുന്ന പുണ്യ സ്ഥലങ്ങളും കോർത്തിണക്കി 7 ദിവസത്തെ പാക്കേജ്. മാർച്ച് 24ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. 67,000രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360