SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

തനിഷ്‌ക് 'സോൾമേറ്റ്സ് ഡയമണ്ട് പെയർ' വിപണിയിൽ

tanish

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡായ തനിഷ്കിന്റെ അപൂർവവും അതിമനോഹരവുമായ 'ദി സോൾമേറ്റ്സ് ഡയമണ്ട് പെയർ' മോതിര ജോഡി വിപണിയിലവതരിപ്പിച്ചു. നൂറ് കോടി വർഷം പഴക്കമുള്ള ഒരൊറ്റ നാച്ചുറൽ ഡയമണ്ടിൽ നിന്ന് നിർമ്മിച്ച മോതിര ജോഡികളാണ് ഈ എക്സ്ക്ലൂസീവ് ശേഖരത്തിലുള്ളത്. ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന ഈ മോതിരങ്ങൾ ദമ്പതികൾ തമ്മിലുള്ള അപൂർവവും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ഡി ബിയേഴ്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് തനിഷ്‌ക് ഈ സവിശേഷ ആഭരണ ശ്രേണി വിപണിയിലെത്തിച്ചത്. സോൾമേറ്റ്സ് ഡയമണ്ട് പെയർ ശേഖരത്തിൽ ഉപയോഗിച്ചിരിക്കുന്ന അപൂർവ പ്രകൃതിദത്ത ഡയമണ്ടുകൾ കോടിക്കണക്കിന് വർഷങ്ങളായി ഭൂമിക്കുള്ളിൽ ഒരുമിച്ചായിരുന്നവയാണ്. അർത്ഥവത്തായ ഒരു ബന്ധം പോലെതന്നെ നിത്യതയുടെയും അതിജീവനത്തിന്‍റെയും യഥാർത്ഥ പ്രതീകമാണ് ഈ ഡയമണ്ടുകള്‍. ഒരുമിച്ചായിരുന്ന ഉത്ഭവം, ഒരുമിച്ചു ജീവിക്കാൻ നിശ്ചയിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്. സോൾമേറ്റ്സ് ഡയമണ്ട് പെയർ എന്ന അപൂർവവും നൂതനവുമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, തനിഷ്‌ക് റീട്ടെയിൽ ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് അരുൺ നാരായൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360