
തൃശൂർ: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പ്രെഷ്യസ് മെറ്റൽ വിഭാഗമായ മുത്തൂറ്റ് എക്സിം തൃശൂരിൽ പുതിയ ഗോൾഡ് പോയിന്റ് സെന്റർ തുറന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്സീമിന്റെ മാനേജിംഗ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് എക്സീമിന്റെ ഇന്ത്യയിലെ 37-മാത്തെ ഗോൾഡ് പോയിന്റ് സെന്ററും കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം കേരളത്തിലെ മൂന്നാമത്തെ ശാഖയുമാണിത്. മുത്തൂറ്റ് എക്സിമിന്റെ ഗോൾഡ് പോയിന്റ് സെന്ററുകളിൽ ഉപഭോക്താക്കൾക്ക് ന്യായവും കൃത്യവുമായ മൂല്യനിർണ്ണയം ലഭിക്കുമെന്ന ഉറപ്പോടെ സ്വർണ്ണം വിൽക്കാൻ കഴിയുമെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |