
കൊച്ചി: എ.ബി.സി ടാക്കീസ് സം ഘടിപ്പിക്കുന്ന അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 15 വരെ എൻട്രി കൾ സമർപ്പിക്കാം. ജൂണിൽ വി ജയികളെ പ്രഖ്യാപിക്കും. മൂന്ന് ലക്ഷം രൂപയ്ക്കടുത്തുള്ള സമ്മാനമാണ് വിജയികൾക്ക് നൽകുന്നത്. മുൻ വർഷങ്ങൾക്ക് വിഭിന്നമായി പ്രേക്ഷകർക്ക് സൗജന്യമായി സിനിമകൾ കാണാമെന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സംഘാടകരായ ഷാലിബദ്രാ ഷാ, പി.എൻ. ഗുണദീപ്, സ്ലീബ വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക്: 9847047701.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |