
കൊച്ചി: സാമ്പത്തിക രംഗത്തെ തളർച്ചയും മെരുങ്ങുന്ന നാണയപ്പെരുപ്പവും മുഖ്യ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ അനുകൂല സാഹചര്യമാണെന്ന് റിസർവ് ബാങ്കിന്റെ ധന അവലോകന നയ രൂപീകരണ യോഗത്തിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു. സാമ്പത്തിക വളർച്ച വേഗം നൽകാനും വില സ്ഥിരത ഉറപ്പുവരുത്തുന്നതിനും നടപടി വേണമെന്ന് യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വ്യാപാര യുദ്ധങ്ങളും സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ നിർബന്ധിതരാക്കുന്നു.
ഫെബ്രുവരി ആദ്യ വാരം നടന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |