SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

കേരള ബാങ്ക് 500 എ.ടി.എമ്മുകൾ തുറക്കുന്നു

kb

കാക്കനാട്: കേരള ബാങ്കിന്റെ ആധുനികരിച്ച 500 എ.ടി.എം കൗണ്ടറുകളിൽ ആദ്യ കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനം കാക്കനാട് തൃക്കാക്കര ശാഖയിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. കെ കണ്ണൻ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ബാങ്ക് ഭരണ സമിതിയംഗങ്ങൾ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തുടനീളം 500 കേന്ദ്രങ്ങളിലായാണ് പുതിയ എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കുന്നത്. ഇവയിൽ 50 മെഷീനുകൾ പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും കഴിയുന്ന ആധുനിക ക്യാഷ് റീസൈക്ലർ മെഷീനുകളാണ്.

ആദ്യഘട്ടത്തിലെ 300 എ.ടി.എം ആറുമാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പുതിയ 25 ലക്ഷം ഉപഭോക്താക്കൾക്ക് എ.ടി.എം കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360