
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഈസ്റ്റേൺ പുതിയ ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി, 'ഫ്ലേവേഴ്‌സ് ഒഫ് അറേബ്യ' എന്ന പേരിൽ പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചു. അറേബ്യൻ വിഭവങ്ങളായ ഷവർമ, കബ്‌സ എന്നിവയ്‌ക്കുള്ള മസാലകളാണ് ഫ്ലേവേഴ്‌സ് ഒഫ് അറേബ്യ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. 50 ഗ്രാമിന് 50 രൂപയാണ് വില.
നാല് പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനൊപ്പം പുതിയ മാറ്റത്തിനാണ് ഈസ്റ്റേൺ ശ്രമിക്കുന്നതെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഗിരീഷ് നായർ പറഞ്ഞു. 'ഹബീബി, കം ഹോം' പ്രചാരണവും ആരംഭിച്ചു. ചടങ്ങിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനോജ് ലാൽവാനി, ഇന്നോവേഷൻസ് ഹെഡ് ശിവപ്രിയ ബാലഗോപാൽ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |