
കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തികസാമൂഹിക സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കുന്ന മുൻനിര കമ്പനിയായ ഡാറ്റാനെറ്റ് ഇന്ത്യ അതിന്റെ 25-ാം വാർഷികത്തിൽ പ്രത്യേക ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും സംഘടിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക അവസ്ഥയെയും തിരഞ്ഞെടുപ്പ് ഘടനയെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യാസ്റ്റാറ്ര് ക്വിസ്.കോമിന്റെ അവതരണത്തിന്റെ ഭാഗമായി 'ഇന്ത്യൻ സാമ്പത്തികം: സാമ്പത്തിക സർവേ 2024-2025 ആൻഡ് കേന്ദ്ര ബജറ്റ് 2025-2026' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഈ മത്സരം ഇന്ത്യൻ സാമ്പത്തിക രംഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവരെ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |