
കൊച്ചി: യു.കെ. ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിംഗ് ലിമിറ്റഡിനായി കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന അത്യാധുനിക ഹൈബ്രിഡ് ഇലക്ട്രിക് സർവീസ് ഓപറേഷണൽ വെസലിന്റെ സ്റ്റീൽ കട്ടിംഗ് ഇന്നലെ നടന്നു. നോർവേയിലെ വാർഡാസ് എന്ന സ്ഥാപനമാണ് 6 മീറ്റർ നീളമുള്ള ഹൈബ്രിഡ് ഇലക്ട്രിക് 50 രൂപകല്പന ചെയ്തിരിക്കുന്നത്. കടലിലെ കാറ്റാടി പാടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റ പണികൾക്കും വേണ്ട സേവനങ്ങൾക്കുമാണ് വെസൽ ഉപയോഗിക്കുക. രണ്ട് വെസലുകളാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്നത്. സ്റ്റീൽ കട്ടിംഗ് ചടങ്ങിൽ നോർത്ത് സ്റ്റാർ ഷിപ്പിംഗ് അബർഡീൻ ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡഫോർഡ്, കൊച്ചി കപ്പൽ ശാലയുടെ ഡയറക്ടർ (ഓപ്പറേഷൻസ് ) കെ. നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |