SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

ബിമ എ.എസ്.ബി.എ സൗകര്യവുമായി ബജാജ് അലയൻസ് ലൈഫ്

bajaj

കൊച്ചി: ബ്ലോക്ക്ഡ് എമൗണ്ട് സൗകര്യത്തിലൂടെയുള്ള ബിമ (ബിമ എ.എസ്.ബി.എ) സംവിധാനവുമായി പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ഇൻഷ്വറൻസ് കമ്പനിയായി ബജാജ് അലയൻസ് ലൈഫ്. പ്രവർത്തനം എളുപ്പമാക്കുക, പോളിസി ഉടമകൾക്ക് കൂടുതൽ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക, ഇൻഷ്വറൻസ് പ്രീമിയം പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇൻഷ്വ റൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐആർഡിഎഐ) നീക്കങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സൗകര്യം.

പ്രീമിയം അടയ്ക്കുന്നത് കൂടുതൽ സുഗമവും ഉപഭോക്തൃ സൗഹൃദമാക്കുന്നതിൽ ബിമ എ.എസ്.ബി.എ ഒരു സുപ്രധാന മുന്നേറ്റമാണ്. ഈ ഐ.ആർ.ഡി.എ.ഐ സംവിധാനത്തിന് കീഴിൽ പോളിസി ഉടമകൾക്ക് യു.പി.ഐയുടെ ഒറ്റത്തവണ മാൻഡേറ്റ് (ഒ.ടി.എം) തിരഞ്ഞെടുക്കാനും യു.പി.ഐ വഴി അവരുടെ ബാങ്ക് അക്കൗണ്ടിൽ ഒരു നിശ്ചിത തുക (രണ്ട് ലക്ഷം രൂപ വരെ) ബ്ലോക്ക് ചെയ്യാനും സാധിക്കും. ഇൻഷ്വറൻസ് കമ്പനി അണ്ടർറൈറ്റിംഗ് പ്രക്രിയ പൂർത്തിയാക്കി പ്രൊപ്പോസൽ അംഗീകരിക്കാൻ തീരുമാനിച്ചാൽ മാത്രമേ ഈ തുക അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളു.

14 ദിവസത്തിനുള്ളിൽ അപേക്ഷ പ്രോസസ്സ് ചെയ്തില്ലെങ്കിലോ നിർദ്ദേശം സ്വീകരിക്കാതിരിക്കുകയോ ആയാൽ ബ്ലോക്ക് ചെയ്ത തുക ഉപഭോക്താവിന് തിരികെ നൽകും. പോളിസി ഇഷ്യൂ ചെയ്യുന്നത് സ്ഥിരീകരിക്കുന്നതുവരെ പോളിസി വാങ്ങുന്നയാളുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ ആയിരിക്കുകയും അതിന് പലിശ ലഭിക്കുകയും ചെയ്യും. ബജാജ് അലയൻസ് ലൈഫിന്റെ പേയ്‌മെന്റ് പങ്കാളികളുമായി ചേർന്ന് ഈ പദ്ധതിക്ക് ഇതിനകം തുടക്കമിട്ടു.

2047ഓടെ 'എല്ലാവർക്കും ഇൻഷ്വറൻസ്' എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ സൗകര്യത്തിനായി സുതാര്യത, വിശ്വാസം, ഡിജിറ്റലൈസേഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഐ.ആർ.ഡി.എ.ഐ നടപടികൾ സ്വീകരിച്ച് വരുന്നതായി ബജാജ് അലയൻസ് ലൈഫിന്റെ എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360