SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

ഡിമാൻഡ് ഇരട്ടിയായി പൈനാപ്പിളിന് റമദാൻ മധുരം

pineapple

തൊ​ടു​പു​ഴ​:​ ​റ​മ​ദാ​ൻ​ ​വ്ര​തം​ ​ആ​രം​ഭി​ച്ച​തും​ ​ചൂ​ട് ​കൂ​ടി​യ​തും​ ​പൈ​നാ​പ്പി​ളി​ന്റെ​ ​ഡി​മാ​ൻ​ഡ് ​ഇ​ര​ട്ടി​യാ​ക്കി.​ ​ദി​വ​സം​ ​ശ​രാ​ശ​രി​ ​ആ​യി​രം​ ​ട​ൺ​ ​പൈ​നാ​പ്പി​ൾ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഉ​ത്പാ​ദ​ന​ ​കേ​ന്ദ്ര​മാ​യ​ ​വാ​ഴ​ക്കു​ള​ത്ത് ​നി​ന്ന് ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​പൈ​നാ​പ്പി​ളി​ന്റെ​ ​പ്ര​ധാ​ന​ ​വി​പ​ണി​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​മി​ഡി​ൽ​ ​ഈ​സ്റ്റു​മാ​ണ്.​ ​ആ​ന്ധ്ര,​ ​ബാം​ഗ്ലൂ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളും​ ​പ്ര​ധാ​ന​ ​മാ​ർ​ക്ക​റ്റാ​ണ്.​ ​പൈ​നാ​പ്പി​ൾ​ ​പ​ച്ച​യെ​ക്കാ​ൾ​ ​പ​ഴ​ത്തി​നാ​ണ് ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ആ​വ​ശ്യം.​ ​പ്രാ​ദേ​ശി​ക​ ​വി​പ​ണി​യി​ലും​ ​ഡി​മാ​ൻ​ഡ് ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.

പ​ത്ത് ​ദി​വ​സം​,​ കൂടിയത് ​കി​ലോ​യ്ക്ക് 10​ ​രൂ​പ​

പ​ത്ത് ​ദി​വ​സം​ ​കൊ​ണ്ട് ​കി​ലോ​യ്ക്ക് 10​ ​രൂ​പ​യാ​ണ് ​പൈ​നാ​പ്പി​ൾ​ ​പ​ഴ​ത്തി​ന് ​കൂ​ടി​യ​ത്.​ ​ഇ​പ്പോ​ൾ​ ​കൊ​ച്ചി​യി​ൽ​ ​കി​ലോ​യ്ക്ക് 53​ ​രൂ​പ​യാ​ണ് ​വി​ല.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​വി​ല​ ​കി​ലോ​യ്ക്ക് 40​ ​രൂ​പ​യ്ക്ക് ​താ​ഴെ​യാ​യി​രു​ന്നു.​ ​ആ​ദ്യ​മാ​യാ​ണ് ​മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​വി​ല​ 50​ ​രൂ​പ​ ​ക​ട​ക്കു​ന്ന​ത്.​
​ഉ​ത്പാ​ദ​ന​ത്തി​ലെ​ ​കു​റ​വും​ ​വി​ല​യെ​ ​സ്വാ​ധീ​നി​ച്ചു.​ ​പ​ച്ച,​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ച്ച​ ​എ​ന്നി​വ​യു​ടെ​ ​വി​ല​ക​ൾ​ ​ഇ​പ്പോ​ൾ​ 45​ഉം​ 47​രൂ​പ​യു​മാ​ണ് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ല​ ​ഉ​യ​രു​മെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​ഞ്ഞു.​
​അ​തേ​സ​മ​യം,​ ​ചി​ല്ല​റ​ ​വി​പ​ണി​യി​ൽ​ ​പൈ​നാ​പ്പി​ൾ​ ​പ​ഴ​ത്തി​ന്റെ​ ​ത​ര​വും​ ​ല​ഭ്യ​ത​യും​ ​അ​നു​സ​രി​ച്ച് ​കി​ലോ​യ്ക്ക് 65​ ​മു​ത​ൽ​ 75​ ​രൂ​പ​ ​വ​രെ​ ​വി​ല​യു​ണ്ട്.​ ​ഇ​ത്ത​വ​ണ​ ​റ​മ​ദാ​ൻ​ ​വി​പ​ണി​ ​മു​ന്നി​ൽ​ ​ക​ണ്ട് ​ക​ർ​ഷ​ക​ർ​ ​വി​ള​വെ​ടു​പ്പ് ​നേ​ര​ത്തെ​യാ​ക്കി​യി​രു​ന്നു.


ചൂ​ട് ​​ക​ന​ത്താ​ൽ വിപണി തളരും

ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​പോ​ലെ​ ​ചൂ​ട് ​ഇ​നി​യും​ ​ക​ന​ത്താ​ൽ​ ​കൈ​ത​ച്ചെ​ടി​ക​ൾ​ ​ഉ​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​കു​റ​യും.​ ​തോ​ട്ട​ത്തി​ലെ​ ​പു​ല്ല് ​ശേ​ഖ​രി​ച്ച് ​കൈ​ത​യ്ക്ക് ​മു​ക​ളി​ലി​ട്ടും​ ​ഓ​ല​യും​ ​പ​ച്ച​നെ​റ്റും​ ​വി​രി​ച്ചും​ ​ക​ർ​ഷ​ക​ർ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ക്കു​ന്നു​ണ്ട്.
​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​വി​ല​ ​ല​ഭി​ച്ച​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​കൂ​ടു​ത​ൽ​ ​ക​ർ​ഷ​ക​ർ​ ​പൈ​നാ​പ്പി​ൾ​ ​കൃ​ഷി​യി​ലേ​ക്കു​ ​തി​രി​ഞ്ഞി​രു​ന്നു.​ ​പ​ക​ൽ​ ​താ​പ​നി​ല​ ​കു​ത്ത​നെ​ ​കൂ​ടു​ന്ന​താ​ണു​ ​ക​ർ​ഷ​ക​രെ​ ​നി​രാ​ശ​രാ​ക്കു​ന്ന​ത്.​ 35​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സാ​ണ് ​പൈ​നാ​പ്പി​ളി​ന് ​അ​നു​കൂ​ല​ ​കാ​ലാ​വ​സ്ഥ.​ ​എ​ന്നാ​ൽ,​ ​പൈ​നാ​പ്പി​ൾ​ ​കൃ​ഷി​ ​ഏ​റെ​യു​ള്ള​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ 38​ന് ​മു​ക​ളി​ലാ​ണ് ​താ​പ​നി​ല.​ ​ഇ​തോ​ടെ,​ ​വി​ള​വെ​ടു​ക്കാ​റാ​യ​ ​പൈ​നാ​പ്പി​ളി​ന്റെ​ ​പോ​ലും​ ​തൂ​ക്കം​ ​കു​റ​യു​ന്ന​താ​യി​ ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360