
കൊച്ചി: യു.ടി.ഐ നിഫ്ടി 50 ഇൻഡക്സ് ഫണ്ട് 25 വർഷം പൂർത്തിയാക്കി. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ സംഘടിപ്പിച്ച ബെൽ റിംഗിങ് ചടങ്ങിൽ യു.ടി.ഐ എ.എം.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഇംതയസൂർ റഹ്മാൻ, സി.ഐ.ഒ വെട്രി സുബ്രഹ്മണ്യം, എൻ.എസ്.ഇ മാനേജിംഗ് ഡയക്ടറും സി.ഇ.ഒയുമായ അഷീഷ്കുമാർ ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു.
2000 മാർച്ചിലാണ് യു.ടി.ഐ നിഫ്ടി 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇൻഡക്സ് ഫണ്ടുകളിലൊന്നായ യു.ടി.ഐ ഇൻഡക്സ് 50 ഫണ്ട് 20,000 കോടി രൂപയിലേറെ വരുന്ന ആസ്തികളാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. നിഫ്ടി 50 സൂചികയെ പിന്തുടരുന്ന ഈ ഫണ്ട് രാജ്യത്തെ 50 മുൻനിര ബ്ലൂചിപ്പ് കമ്പനികളുടെ നേട്ടങ്ങളുടെ ഗുണം സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷേപകർക്കു നൽകുന്നത്.
പാസീവ് നിക്ഷേപങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വലിയ ജനപ്രീതിയാണ് ലഭിച്ചു വരുന്നതെന്ന് യു.ടി.ഐ എ.എം.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഇംതയസൂർ റഹ്മാൻ പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ മ്യൂചൽ ഫണ്ടുകൾ എപ്പോഴും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |