SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

വ​സ്ത്ര​ ​ക​യ​റ്റു​മ​തി​ ​മൂ​ന്നി​ര​ട്ടി​യാ​ക്കാൻ രാജ്യം; 2030നകം ലക്ഷ്യം 9 ലക്ഷം കോടി രൂപ

weaving

കൊ​ച്ചി​:​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​തു​ണി​ ​ക​യ​റ്റു​മ​തി​ ​മൂ​ന്നി​ര​ട്ടി​യാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​രാ​ജ്യം.​ ​നി​ല​വി​ലു​ള്ള​ 3​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 2030​ ​ഓ​ടെ​ 9​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ആ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​തി​നാ​യി​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ലും​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ട​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ലും​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കും.​ ​ഭാ​ര​ത് ​ടെ​ക്സ് 2025​ ​പ​രി​പാ​ടി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യാ​ണ് ​ല​ക്ഷ്യം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​മേ​ഖ​ല​യു​ടെ​ ​ഊ​‌​ർ​ജ​സ്വ​ല​ത​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​ഉ​ന്നം​ ​വ​ച്ച​ ​സ​മ​യ​ത്തി​ന് ​മു​മ്പ് ​ത​ന്നെ​ ​ല​ക്ഷ്യം​ ​കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​

അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​തീ​രു​വ​ ​യു​ദ്ധ​വും​ ​ഇ​ന്ത്യ​യ്ക്ക് ​ഗു​ണ​മാ​യേ​ക്കും.​ ​ചൈ​നീ​സ് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​ക​ന​ത്ത​ ​തീ​രു​വ​ ​ചു​മ​ത്താ​നു​ള്ള​ ​ട്രം​പി​ന്റെ​ ​തീ​രു​മാ​നം​ ​ഇ​ന്ത്യ​ൻ​ ​തു​ണി​ത്ത​ര​ങ്ങ​ളു​ടെ​ ​ഡി​മാ​ൻ​‌​ഡ് ​വ​ർ​ദ്ധി​പ്പി​ക്കാ​നി​ട​യാ​ക്കും.
2023​-24​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​മൊ​ത്തം​ ​ക​യ​റ്റു​മ​തി​യു​ടെ​ 8.21​ ​ശ​ത​മാ​നം​ ​സം​ഭാ​വ​ന​ ​ചെ​യ്ത​തോ​ടെ​ ​തു​ണി​ത്ത​ര​ങ്ങ​ളു​ടെ​ ​ക​യ​റ്റു​മ​തി​യി​ൽ​ ​ആ​​​ഗോ​ള​ത​ല​ത്തി​ൽ​ ​ആ​റാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​സ്ഥാ​ന​മു​റ​പ്പി​ച്ചി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​ഇ​ന്ത്യ​യു​ടെ​ ​തു​ണി​ത്ത​ര​ങ്ങ​ളു​ടെ​യും​ ​വ​സ്ത്ര​ങ്ങ​ളു​ടെ​യും​ ​ക​യ​റ്റു​മ​തി​യു​ടെ​ 47​ ​ശ​ത​മാ​ന​വും​ ​അ​മേ​രി​ക്ക​യും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​ചേ​‌​ർ​ന്നാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​പ​രു​ത്തി,​ ​പോ​ളി​സ്റ്റ​ർ,​ ​വി​സ്കോ​സ്,​ ​സി​ൽ​ക്ക് ​എ​ന്നി​വ​യു​ടെ​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ ​സാ​ങ്കേ​തി​ക​ ​തു​ണി​ത്ത​ര​ങ്ങ​ളു​ടെ​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്തു​മാ​ണ് ​ഇ​ന്ത്യ.

ഓ​ഹ​രി​ വി​പ​ണി​യി​ൽ​
നേ​ട്ടം​ ​ കൊ​യ്യാൻ ക​മ്പ​നി​കൾ

ഇ​ന്ത്യ​യു​ടെ​ ​ജി.​ഡി.​പി​യി​ൽ​ 2​ ​ശ​ത​മാ​നം​ ​സം​ഭാ​വ​ന​ ​ചെ​യ്യു​ന്ന​ ​ടെ​ക്സ്റ്റൈ​ൽ​സ് ​മേ​ഖ​ല​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​നേ​ട്ടം​ ​കൊ​യ്യാ​നൊ​രു​ങ്ങു​ന്നു.​ ​
ക​യ​റ്റു​മ​തി​ ​മൂ​ന്നി​ര​ട്ടി​യാ​ക്കാ​ൻ​ ​രാ​ജ്യം​ ​ല​ക്ഷ്യ​മി​ടു​ന്ന​തോ​ടെ​ ​ടെ​ക്സ്റ്റൈ​ൽ​ ​ഓ​ഹ​രി​ക​ൾ​ക്ക് ​നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​സ്ത്രം​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്ന​തി​ൽ​ ​മു​ൻ​നി​ര​യി​ലു​ള്ളനി​തി​ൻ​ ​സ്പി​ന്നേ​ഴ്സ് ​ലി​മി​റ്റ​ഡ്,​ ​ഗോ​ക​ൽ​ദാ​സ് ​എ​ക്സ്പോ​ർ​ട്സ് ​ലി​മി​റ്റ​ഡ്,​ ​വ​ർ​ദ്ധ്മാ​ൻ​ ​ടെ​ക്സ്റ്റൈ​ൽ​സ് ​ലി​മി​റ്റ​ഡ് ​തു​ട​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ൾ​ ​കൂ​ടു​ത​ൽ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​രൂ​പം​ ​കൊ​ടു​ത്ത് ​ത​ങ്ങ​ളു​ടെ​ ​വി​പ​ണി​മൂ​ല്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360