
കൊച്ചി: സാമൂഹിക സന്നദ്ധ സംഘടനയായ ഇസാഫ് ഫൗണ്ടേഷന്റെ 33-ാം സ്ഥാപകദിനാഘോഷവും രാജ്യത്തെ പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 8-ാമത് വാർഷികവും തൃശൂരിൽ ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ. മറാത്തെ ഉദ്ഘാടനം ചെയ്തു. ഒരു ബാങ്കെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയിലും ഇസാഫ് ബാങ്കിന്റെ പ്രവത്തനങ്ങൾ രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് മുതൽകൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജൻ വീഡിയോ സന്ദേശം നൽകി. സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ കുറച്ച്, എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് സ്ഥാപകദിന സന്ദേശം നൽകവെ പറഞ്ഞു.
യുനെസ്‌കോ ലേണിംഗ് സിറ്റി അപ്പെക്‌സ് കമ്മിറ്റി കോ ഓർഡിനേറ്ററും ചേറുർ ഡിവിഷൻ കൗൺസിലറുമായ അഡ്വ. വില്ലി ജിജോ, ഇസാഫ് ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ, ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, പ്രസിഡന്റ് ഡോ. ഇടിച്ചെറിയ നൈനാൻ, അസോസിയേറ്റ് ഡയറക്ടർ ജോൺ പി. ഇഞ്ചക്കലോടി, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി.ആർ. രവി മോഹൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ് കെ. ജോൺ, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |