SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

താങ്ങാവുന്ന വിലയിൽ ഇ സ്‌കൂട്ടറുമായി ബജാജ്

chetak

80,000 രൂപയ്ക്ക് ബജാജ് ഇ സ്കൂട്ടറുകൾ വിപണിയിലേക്ക്

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ മികച്ച സ്കൂട്ടറുകൾ വിപണിയിൽ ഇറക്കാൻ ബജാജ് ഓട്ടോ തയ്യാറെടുക്കുന്നു. എൺപതിനായിരം രൂപയിൽ താഴെ വിലയുള്ള ചേതക് വൈദ്യുതി സ്‌കൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് ബജാജ് ഒരുങ്ങുന്നത്. നിലവിൽ പെട്രോൾ വേരിയന്റിലുള്ള ചേതക് സ്‌കൂട്ടറുകളെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ഇ സ്‌കൂട്ടറുകൾ എത്തുക. പുതിയ മോഡലിന്റെ ടെസ്‌റ്റിംഗിന് ബജാജ് ഇന്ത്യയിൽ തുടക്കമിട്ടു. നിലവിൽ എസ്. വൺ സീരീസ് വാഹനങ്ങളുമായി ഒല ഇലക്ട്രിക്കാണ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ മേധാവിത്തം നേടുന്നത്.

സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിലയിൽ പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ച് വിപണി കീഴടക്കാനാണ് ബജാജിന്റെ ശ്രമം. ഒരു കാലത്ത് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ താരമായിരുന്ന ബജാജ് ചേതകിന്റെ ജനപ്രിയത ഉപയോഗപ്പെടുത്തി വീണ്ടും വൻ മുന്നേറ്റം നേടാൻ ഇതുവഴി കഴിയുമെന്ന് ബജാജ് ഓട്ടോ വിലയിരുത്തുന്നു.

നിലവിലുള്ള മോഡലുകൾ

ചേതക് 3501 വില 1.38 ലക്ഷം രൂപ മുതൽ

ചേതക് 3502 വില 1.3 ലക്ഷം രൂപ മുതൽ

ബ്ളൂ 2903 വില 1.4 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360