SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

ട്രെൻഡറിഞ്ഞ് ചുവടുമാറ്റാൻ ടാറ്റ മോട്ടോഴ്‌സ്

nexon-

കൊച്ചി: വൈദ്യുതി വാഹനങ്ങളോടുള്ള താത്പര്യം ഉപഭോക്താക്കൾക്ക് കുറഞ്ഞതോടെ പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകളിൽ ടാറ്റ മോട്ടോഴ്‌സ് കൂടുതൽ ശ്രദ്ധയുന്നുന്നു. ടാറ്റയുടെ സഫാരി മോഡൽ പുതിയ പെട്രോൾ എൻജിനുമായാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിക്കുന്നത്. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡ്യൂവൽ ക്ളച്ച് ഓട്ടോ ആൻഡ് മാനുവൽ ട്രാൻസ്‌മിഷനുമായാണ് പുതിയ വാഹനം വിപണിയിലെത്തുക. മഹീന്ദ്രയുടെ ഥാർ റോക്സിന് സമാനമായി 170 ബി.എച്ച്.പി ശക്തിയാണ് ഇതിലുണ്ടാകുന്നത്. ബോൾഡ് ആൻഡ് മസ്‌കുലർ ഡിസൈൻ, ക്രോം ഫിനിഷ്ഡ് ഗ്രിൽ, സ്ളീക് പ്രോജക്‌ടർ ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ എന്നിവ ഈ വാഹനത്തിലുണ്ടാകും.

ടാറ്റ നക്സോൺ

ടാറ്റ മോട്ടോഴ്‌സിന്റെ മികച്ച മോഡലായ നെക്സോണിന്റെ വിൽപ്പന എട്ട് ലക്ഷം കവിഞ്ഞതോടെ നവീകരിച്ച പുതുതലമുറ പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നു. 2017 സെപ്തംബറിലാണ് ടാറ്റ നെക്സോൺ ആദ്യമായി വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ വേർഷനുകളിൽ പുറത്തിറക്കിയ നെക്‌സോൺ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ മനം കീഴടക്കി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പന നേടിയ എസ്.യു.വിയാണ് നെക്‌സോൺ.

ഇതുവരെ നെക്‌സോണിന്റെ 85 വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്‌സ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ വിപണി സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വേരിയന്റുകളിലെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കി വിപണി വികസിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

വില (എക്സ്. ഷോറൂം)

നെക്സോൺ പെട്രോൾ: 9.10 ലക്ഷം രൂപ മുതൽ

നെക്സോൺ ഡീസൽ : 11.52 ലക്ഷം രൂപ മുതൽ

നെക്സോൺ സി.എൻ.ജി : 10.14 ലക്ഷം രൂപ മുതൽ

നെക്സോൺ ഇ. വി: 15.80 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360