SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

ഇൻസൈഡർ ട്രേഡിംഗ്, ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സെബി അന്വേഷണം

indus

കൊച്ചി: നിർണായകമായ വിവരങ്ങൾ മുൻകൂട്ടിയറിഞ്ഞ് ഓഹരി വിപണിയിൽ നിന്നും നിയമ വിരുദ്ധമായി നേട്ടമുണ്ടാക്കിയതിന്( ഇൻസൈഡർ ട്രേഡിംഗ്) ഇൻഡസ് ഇൻഡ് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സെക്യുരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അന്വേഷണം ആരംഭിച്ചു. ഡെറിവേറ്റീവ് ഇടപാടുകൾ സംബന്ധിച്ച് ഇൻഡസ് ഇൻഡ് ബാങ്കും റിസർവ് ബാങ്കുമായി നടത്തിയ ആശയ വിനിമയങ്ങളും സെബി പരിശോധിക്കും.

ഡെറിവേറ്റീവ് ഇടപാടുകളുടെ മൂല്യം കണക്കാക്കുന്നതിലുണ്ടായ പാളിച്ചയിലൂടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൊത്തം ആസ്തിയിൽ 2.35 ശതമാനം കുറവുണ്ടാകുമെന്ന് മാർച്ച് പത്തിനാണ് ബാങ്ക് ഓഹരി എക്സ്ചേഞ്ചിനെ അറിയിച്ചത്. ഇതോടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ബാങ്കിന്റെ ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ ഇതിന് ഒരു വർഷം മുൻപ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറുമടക്കമുള്ള വിവിധ ഉദ്യോഗസ്ഥർ കൈവശമുള്ള ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞിരുന്നു. പ്രതിസന്ധി മുൻകൂട്ടി അറിഞ്ഞ് ഉയർന്ന വിലയിൽ ഓഹരികൾ വിറ്റഴിച്ച് ബാങ്ക് മേധാവികൾ അന്യായമായ നേട്ടമുണ്ടാക്കിയെന്ന ആരോപണം ശക്തമായതോടെയാണ് സെബി അന്വേഷണം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360