SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

എൽ.ഐ.സി ഗോൾഡൻ ജൂബിലി മന്ദിരം ഗാന്ധിഭവനിൽ 

lic

തിരുവനന്തപുരം: എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ സ്പെഷ്യൽ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായി 27.19 ലക്ഷം രൂപ ധനസഹായം നൽകി. കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൽ.ഐ.സിയുടെ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ്. പ്രേംകുമാർ നിർവഹിച്ചു. എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ മാർക്കറ്റിംഗ് മാനേജർ സി. വി ഹരിപ്രസാദ് , മാനേജർ സെയിൽസ് സുജയ് കെ.എസ്, ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദ കമാൽ , എന്നിവരും പങ്കെടുത്തു. എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കായി വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360