
കൊച്ചി: രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ടി.എം.ടി ബാറുകൾ അവതരിപ്പിച്ച് എ.ആർ.എസ് സ്റ്റീൽ. ഒഡീഷയിലെ ഭുവനേശ്വറിൽ എപിക് ഗ്രൂപ്പിന്റെ അത്യാധുനിക ഉത്പാദന സൗകര്യം ഒരുക്കുന്നതിനായി ആദ്യത്തെ ഗ്രീൻ ടി.എം.ടി ബാർ ട്രൈ മെട്രോ ഗ്രൂപ്പിന് വിജയകരമായി കൈമാറി. ഇന്ത്യയുടെ നിർമ്മാണ മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയായിരുന്നു നിർമ്മാണം. സെൻട്ര.വേൾഡിന്റെ സഹകരണത്തോടെയാണ് ഈ നീക്കം. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുസ്ഥിര ഫാഷനിലെ ആഗോള നേതാവായ എപിക് ഗ്രൂപ്പ് ഇന്ത്യയിൽ ഒരു ഹരിത ഉത്പാദന സൗകര്യം സ്ഥാപിക്കുന്നതിനായി 377 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. വ്യാവസായിക ഉത്പാദനത്തെ ഡീകാർബണൈസ് ചെയ്യുന്നതിനായി സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പായ സെൻട്ര വേൾഡ് പിന്തുണയ്ക്കുന്ന എ.ആർ.എസ് സ്റ്റീലിന്റെ അൾട്രാ-ലോ എമിഷൻ ടി.എം.ടി ബാറുകളുടെ ഉപയോഗമാണ് ഈ പരിസ്ഥിതി സൗഹൃദ സംരംഭത്തിന്റെ ഒരു പ്രധാന ഘടകം.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് എപ്പിക് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ രഞ്ജൻ മഹ്‌താനി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്റ്റീൽ ടി.എം.ടി ബാറുകളാണിത്. ഗുണനിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എ.ആർ.എസ് സ്റ്റീലിന്റെ മാനേജിംഗ് ഡയറക്ടർ അശ്വനി കുമാർ ഭാട്ടിയ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |