
കൊച്ചി: ജലസേചന സംവിധാനങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ കർഷകരെ സഹായിക്കുന്ന സ്മാർട്ട്കോം അടക്കം നിരവധി അത്യാധുനീക സംവിധാനങ്ങൾ ഇന്ത്യൻ ഇലക്ട്രിക്കൽ ഓട്ടോമേഷൻ വ്യവസായ രംഗത്തെ മുൻനിരക്കാരായ ലോറിക് നുഡ്സൺ പുറത്തിറക്കി. ഉത്പന്നങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനും കൂടുതൽ ഫലപ്രദമായ സ്മാർട്ട് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും 25,000-ത്തിൽ ഏറെ കർഷകരെ ശാക്തീകരിക്കാനാണ് ലോറിക് നുഡ്സൺ ഇലക്ട്രിക്കൽ ആൻഡ് ഓട്ടോമേഷൻ അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ തുള്ളിയും വഴി കൂടുതൽ വിളവ് എന്ന സുസ്ഥിര കൃഷിയിലേക്ക് നീങ്ങാൻ ഇത് ഇന്ത്യൻ കർഷകരെ സഹായിക്കും. ജലം പാഴായിപ്പോകുന്നത് ഒഴിവാക്കാനും സുസ്ഥിര കാർഷിക രീതികൾക്ക് കൂടുതൽ സംഭാവനകൾ നൽകാനും സാധിക്കുന്ന രീതിയിലാണ് ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ലോറിക് നുഡ്സൺ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ നരേഷ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |