SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ഉത്പാദന രംഗത്തും സംരംഭകർ സജീവമാകണമെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: പുതുസാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് കേരളത്തിലെ കമ്പനികൾ ശ്രദ്ധ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജ്ഞാന വ്യവസായ രംഗത്തെ ദേശീയ ഹബായി കേരളത്തെ മാറ്റാൻ ലക്ഷ്യമിടുന്ന ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസ് (ജി.ടെക്) സംഘടിപ്പിച്ച നൈപുണ്യശേഷി ഉച്ചകോടി 'പെർമ്യൂട്ട് 2025' ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സംരംഭങ്ങൾ അധികവും സേവനമേഖലയിലുള്ളതാണെന്നും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കൂടുതൽ സംരംഭങ്ങൾ കടന്നുവരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു

നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡീപ്‌ടെക് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിലേക്കായി ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും.

സ്‌കൈ ഡൈവിൽ വേൾഡ് റെക്കോർഡ് നേടിയ ശ്യാം കുമാർ എസ്. എസ് മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനും ജിടെക് ചെയർമാനുമായ വി കെ മാത്യൂസ്, ടാറ്റ എൽ.എക്സി സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ വി, മ്യുലേൺ ചീഫ് വോളന്റിയർ ദീപു എസ്. നാഥ്, ഗൂഗിൾ ഡെവലപ്പർ റിലേഷൻസ് ലീഡ് ഡോ. കാർത്തിക് പദ്മനാഭൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനൂപ് അംബിക, എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, ജിടെക് അക്കാഡമിയ അൻഡ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പ് കൺവീനർ സിന്ധു പിള്ള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നു
അടിസ്ഥാന സൗകര്യ വികസനം, കണക്‌റ്റിവിറ്റി, ഐ.ടി കോറിഡോർ നിർമ്മാണം, വ്യവസായ പാർക്കുകൾ, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഇവയെല്ലാം കേരളത്തിന്റെ മുന്നേറ്റത്തിന് ഊർജമാകും. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360