
തൃശൂർ: കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ സമാപനമായി അവതരിപ്പിച്ച ' സീറോ വേസ്റ്റ് ദിനം' കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളിലും ഓഫീസുകളിലും സംഘടിപ്പിച്ചു. 'സീറോ വേസ്റ്റ് ദിന'മായി സർക്കാർ നിർദ്ദേശിച്ച മാർച്ച് 30 അവധിയായതിനാൽ ഇന്നലെയായിരുന്നു ആചരണം. തൃശൂരിലെ കെ.എസ്.എഫ്.ഇ ആസ്ഥാനത്തിൽ നടന്ന ചടങ്ങ് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു.
പരിസര മലിനീകരണത്തെ ഒരു കുറ്റകൃത്യമായാണ് നവലോകം കാണുന്നതെന്ന് വരദരാജൻ പറഞ്ഞു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ ' സീറോ വേസ്റ്റ് ദിന' ത്തിന്റെ സന്ദേശം കൈമാറി. മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞയും ജീവനക്കാർ എടുത്തു . ഓഫീസും പരിസരങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനൊപ്പം നാടിനെയും പരിസരങ്ങളെയും മാലിന്യമുക്തമാക്കുന്നതും കടമയാണെന്ന് അദ്ദേഹം ജീവനക്കാരെ ഓർമ്മിപ്പിച്ചു. കെ.എസ്.എഫ്.ഇ. ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത് ചന്ദ്രൻ, ജനറൽ മാനേജർ (ബിസിനസ്) പി. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
ഡയറക്ടർമാരായ അഡ്വ.എം.സി. രാഘവൻ, അഡ്വ. യു.പി. ജോസഫ്, ടി. നരേന്ദ്രൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ. മുഹമ്മദ് ഷാ, ഡോ.കെ. ശശികുമാർ എന്നിവർ വിവിധ ഓഫീസുകളിൽ ചടങ്ങിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |