SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

മറവിയിൽ മുന്നിൽ മുംബയ് നിവാസികൾ

uber

യൂബറിന്റെ മറവി ലിസ്‌റ്റിൽ രസകരമായ വിവരങ്ങൾ

കൊച്ചി: രാജ്യത്ത് യാത്രയ്ക്കിടെ സ്വന്തം സാധനങ്ങൾ വാഹനത്തിൽ മറന്നുവയ്ക്കുന്നവരുടെ എണ്ണത്തിൽ ഡെൽഹിയെ പിന്തള്ളി മുംബയ് നഗരവാസികൾ മുന്നിലെത്തി.

പ്രമുഖ ഓൺലൈൻ ടാക്സി സർവീസായ യൂബറിന്റെ 2024ലെ 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' ഇൻഡക്സ് റിപ്പോർട്ടിലാണ് മറവിയുടെ പിന്നിലെ രസകരമായ കണക്കുകൾ. മറക്കുന്ന സാധനങ്ങൾ, മറവി കൂടുതലുള്ള ദിവസം, സമയം, നിറം എന്നിവയിലെല്ലാം സമാനതകളുണ്ടെന്നാണ് യൂബറിന്റെ വിലയിരുത്തൽ. കഴിഞ്ഞ രണ്ടുവർഷവും ദേശിയതലത്തിൽ മറവിയിൽ ഡെൽഹിയായിരുന്നു മുന്നിൽ. പൂനെ, ബാംഗ്ലൂർ, കൊൽക്കൊത്ത നഗരങ്ങൾ യഥാക്രമം മൂന്നുമുതൽ അഞ്ചാം സ്ഥാനം വരെ കരസ്ഥമാക്കി.

യാത്രയിൽ നഷ്ടപ്പെടുന്ന വസ്തുക്കൾ വീണ്ടെടുക്കാൻ യൂബർ ആപ്പിൽ പ്രത്യേക ക്രമീകരണമുണ്ട്.

കഴിഞ്ഞവർഷം ടാക്സിയിൽ മറന്നവയിൽ ബാഗുകൾ, ഇയർഫോൺ, മൊബൈൽ ഫോൺ, വാലറ്റ് എന്നിവയാണ് കൂടുതൽ. കണ്ണട, താക്കോൽ, വസ്ത്രങ്ങൾ, പാസ്‌പോർട്ട്, വിവാഹസാരി തുടങ്ങി സ്വർണ ബിസ്ക്കറ്റ് എന്നിവ വരെ ചിലർ യൂബറിൽ മറന്നുവച്ചു.

 മറന്ന സാധനങ്ങൾ(മുൻഗണനാ ക്രമത്തിൽ)

ഷോൾഡർ ബാഗ്, ഇയർഫോൺ, മൊബൈൽ , പഴ്സ്/വാലറ്റ്, കണ്ണട

താക്കോൽ, വസ്ത്രങ്ങൾ, ലാപ്ടോപ്പ്, വാട്ടർബോട്ടിൽ, പാസ്പോർട്ട്.

പശുവിൻനെയ്യ്, വീൽചെയർ, പുല്ലാങ്കുഴൽ, വിഗ്ഗ്, ഗ്യാസ് സ്റ്റൗ, വിവാഹസാരി, സ്വർണബിസ്കറ്റ്, ടെലസ്കോപ്പ്, അൾട്രാ സൗണ്ട് ടോഗ് ബാർക്ക് കൺട്രോളർ.

2. മറവികൂടുതലുള്ള ദിവസങ്ങളും തീയതിയും

ഞായർ, ശനി, വെള്ളിയാഴ്ച.

ആഗസ്റ്റ് 3, സെപ്റ്റംബർ 28, മേയ് 10 (അക്ഷയത്രിതീയ)

3. നിറം

ചുമപ്പ്, നീല, മഞ്ഞ

4.മൊബൈൽ ഫോൺ

സാംസംഗ്

ആപ്പിൾ

വൺപ്ലസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360