SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

ഓഹരികളിൽ സ്മാർട്ട് മുന്നേറ്റം

rupees

ശക്തമായി തിരിച്ചുകയറി വിപണികൾ

കൊച്ചി: തിങ്കളാഴ്ചത്തെ രക്തരൂഷിതമായ തകർച്ചയ്ക്ക് ശേഷം ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ഓഹരി വില കുത്തനെ താഴ്ന്ന സാഹചര്യം ഉപയോഗപ്പെടുത്താൻ രാജ്യാന്തര, ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ താത്പര്യവുമായി സജീവമായതാണ് വിപണിക്ക് ആവേശമായത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,089 പോയിന്റ് കുതിച്ച് 74,227.08ൽ അവസാനിച്ചു. നിഫ്‌റ്റി 374.25 പോയിന്റ് ഉയർന്ന് 22,535.85ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരി സൂചികയിലും രണ്ട് ശതമാനത്തിനടുത്ത് മുന്നേറ്റമുണ്ടായി.

ധനകാര്യം, എഫ്.എം.സി.ജി, ഐ.ടി, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ കുതിപ്പിന് നേതൃത്വം നൽകിയത്. ടൈറ്റൻ, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, എസ്.ബി.ഐ എന്നിവയുടെ ഓഹരി വിലകളിൽ മൂന്ന് ശതമാനത്തിനടുത്ത് വർദ്ധനയുണ്ടായി.

ഏഷ്യൻ വിപണികളിൽ ജപ്പാനിലെ നിക്കി ആറ് ശതമാനം നേട്ടമുണ്ടാക്കി. ഷാംങ്ഹായ് കോമ്പോസിറ്റ്, ഹാേങ്കോംഗിലെ ഹാംഗ്‌സെംഗ് എന്നീ സൂചികകളും ഒന്നര ശതമാനത്തിലധികം ഉയർന്നു. യൂറോപ്പ്, യു.എസ് ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

നിക്ഷേപകർ കാത്തിരിക്കുന്നത്

1. ഡൊണാൾഡ് ട്രംപ് തീരുവ നയങ്ങളിൽ മാറ്റം വരുത്താനുള്ള സാദ്ധ്യത

2. ട്രംപിന്റെ വ്യാപാര യുദ്ധത്തിനെതിരെയുള്ള ചൈനയുടെ നിലപാടുകൾ

3. റിസർവ് ബാങ്കിന്റെ ധന അവലോകന നയ തീരുമാനങ്ങൾ

4. മുഖ്യ പലിശ നിരക്കിലുണ്ടാകുന്ന കുറവിന്റെ വ്യാപ്തി

രൂപയ്ക്ക് വീണ്ടും അടിതെറ്റുന്നു

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ രൂപയുടെ മൂല്യയിടിവ് ശക്തമായി. ചൈനയുടെ യുവാന്റെ മൂല്യയിടിവാണ് രൂപയ്ക്കും സമ്മർദ്ദം സൃഷ്‌ടിച്ചത്. ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും തിരിച്ചടിയായി. ഇന്നലെ രൂപയുടെ മൂല്യം അര ശതമാനം കുറഞ്ഞ് 86.26ൽ വ്യാപാരം അവസാനിച്ചു

സ്വർണം, ക്രൂഡ് വില ഉയരുന്നു

ഹ്രസ്വകാലത്തെ ഇടിവിന് ശേഷം രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും മുകളിലേക്ക് നീങ്ങുന്നു. അഞ്ച് ദിവസത്തിനിടെ സ്വർണ വില ഔൺസിന് 3,168 ഡാേളറിൽ നിന്ന് 2,955 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ വ്യാപാര യുദ്ധ ആശങ്ക ശക്തമായതോടെ വില ഇന്നലെ 3,015 ഡോളറിലേക്ക് തിരിച്ചുകയറി. ഇന്നലെ കേരളത്തിൽ പവൻ വില 480 രൂപ കുറഞ്ഞ് 65,800 രൂപയിലെത്തി. ഗ്രാമിന്റെ വില 60 രൂപ കുറഞ്ഞ് 8,225 രൂപയിലെത്തി. വില താഴ്ന്നതോടെ വിഷു, ഈസ്‌റ്റർ ഉത്സവകാല കച്ചവടം ജുവലറികളിൽ മെച്ചപ്പെട്ടു. ക്രൂഡോയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 65 ഡോളറിലെത്തി.

അമേരിക്കൻ വിപണിയിൽ​ ​കു​തി​പ്പ്

വ്യാ​പാ​ര​ ​തീ​രു​വ​യി​ൽ​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​വി​പു​ല​മാ​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​തു​ട​ക്ക​മി​ട്ട​തോ​ടെ​ ​അ​മേ​രി​ക്ക​യി​ലെ​ ​പ്ര​മു​ഖ​ ​സൂ​ചി​ക​ക​ളാ​യ​ ​ഡൗ​ ​ജോ​ൺ​സും​ ​നാ​സ്‌​ദാ​ക്കും​ ​എ​സ് ​ആ​ൻ​ഡ് ​പി​യും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​ന​ട​ത്തി.​ ​ഡൗ​ ​ജോ​ൺ​സ് 900​ ​പോ​യി​ന്റാ​ണ് ​ഇ​ന്ന​ലെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഉ​യ​ർ​ന്ന​ത്.​ ​എ​ൻ​വി​ഡി​യ,​ ​മൈ​ക്രോ​ ​സോ​ഫ്‌​റ്റ് ​തു​ട​ങ്ങി​യ​ ​ടെ​ക്ക് ​ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം​ ​ഓ​ഹ​രി​യി​ൽ​ ​ഇ​ന്ന​ലെ​ ​മൂ​ന്ന് ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​ദി​വ​സ​ങ്ങ​ളി​ൽ​ ​മു​ൻ​നി​ര​ ​ഓ​ഹ​രി​ക​ളെ​ല്ലാം​ ​ചീ​ട്ടു​കൊ​ട്ടാ​രം​ ​പോ​ലെ​ ​ത​ക​ർ​ന്നി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360