
പാലക്കാട്: മണ്ണാർക്കാട് ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ അർബൺ ഗ്രാമീൺ സൊസൈറ്റി (യു.ജി.എസ്) ഗ്രൂപ്പ് പുതുതായി പുറത്തിറക്കുന്ന പാലാട്ട് മിൽക്കിന്റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും യു.ജി.എസ് ബ്രാൻഡ് അംബാസഡറുമായ ഭാവന നിർവഹിച്ചു. യു.ജി.എസിന്റെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാലാട്ട് ഡയറി പ്രൊഡക്‌ട്‌സിന്റെ ഭാഗമായാണ് പാൽ വിപണിയിലെത്തിക്കുന്നത്. ക്ഷീര മേഖലയിൽ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം.
ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടന്ന യു.ജി.എസ് ഗ്രൂപ്പിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശനം നടത്തിയത്. യു.ജി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |