SignIn
Kerala Kaumudi Online
Thursday, 22 October 2026 5.10 PM IST

അക്ഷയ തൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയൽ ഗോൾഡ്

mrg

കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയൽ ഗോൾഡ് പ്രത്യേക അക്ഷയ തൃതീയ ഓഫറുകൾ പ്രഖ്യാപിച്ചു. പാരമ്പര്യം, വിശ്വാസം, കാലാതീതമായ നിക്ഷേപ മൂല്യം എന്നിവ ഒരുമിച്ച് ചേർക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഇത്. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണ നാണയങ്ങൾ, ബി.ഐ.എസ് ഹാൾമാർക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ, ആകർഷകമായ വെള്ളി ആഭരണങ്ങൾ എന്നിവ എറണാകുളം കലൂരിലെ റോയൽ ടവറിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് റോയൽ ഗോൾഡ് മുഖ്യ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളം ഡെലിവറിയുണ്ട്. എല്ലാ സ്വർണ ഉത്പ്പന്നങ്ങൾക്കും പരിമിത കാലത്തേക്ക് രണ്ട് ശതമാനം കിഴിവും ലഭിക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ മുൻകൂട്ടി തിരഞ്ഞെടുക്കാനായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് റോയൽ ഗോൾഡിന്റെ ജനകീയമായ കനകവർഷ സ്വർണ നിക്ഷേപ പദ്ധതികളിലൂടെ 3 മാസം, 6 മാസം, 11 മാസം 20 ദിവസം കാലാവധികളിൽ ആകർഷകമായ ബോണസും ലഭിക്കും. ഇതിലൂടെ വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ കൂടുതൽ ചിട്ടയായതും കുറഞ്ഞ വിലയിലും സ്വന്തമാക്കാൻ കഴിയും. പ്രതിമാസ നിക്ഷേപ പദ്ധതികൾ 1,000 രൂപ മുതൽ ആരംഭിക്കുന്നു.

സ്വർണ നിക്ഷേപങ്ങൾ എളുപ്പത്തിൽ വളർത്താനും സഹായിക്കുന്നു. സ്വർണം, വെള്ളി ശേഖരങ്ങളുടെ പ്രത്യേക ശ്രേണി, ആകർഷകമായ കിഴിവുകൾ, യോജിച്ച നിക്ഷേപ പദ്ധതികൾ എന്നിവയിലൂടെ ഈ അക്ഷയ തൃതീയ ഓരോ ഉപഭോക്താവിനും അർത്ഥവത്താക്കാൻ ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് റോയൽ ഗോൾഡ് പ്രമോട്ടർ ആർലിൻ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360