SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

സാമൂഹിക സുരക്ഷയ്ക്കായി 150 കോടി ചെലവഴിക്കാൻ മലബാർ ഗ്രൂപ്പ്

malabar

കോഴിക്കോട്: സാമൂഹിക സുരക്ഷ ഉത്തരവാദിത്ത(സി.എസ്.ആർ) പ്രവർത്തനങ്ങൾക്കായി നടപ്പുവർഷം 150 കോടി രൂപ ചെലവഴിക്കുമെന്ന് മലബാർ ഗ്രൂപ്പ് വ്യക്തമാക്കി. 'വേൾഡ് ഹംഗർ ഡേയായ' മേയ് 28 എല്ലാ വർഷവും സി.എസ്.ആർ ദിനമായി ആചരിക്കും. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനായി മലബാർ ഗ്രൂപ്പ് ആരംഭിച്ച ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിൽ ഈ വർഷം 2.5 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.
ന്യൂഡൽഹി ജൻപഥിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സി.എസ്.ആർ ദിനാചരണ ചടങ്ങ് നീതി ആയോഗ് മുൻ സി.ഇ.ഒയും ജി-20 ഷെർപ്പയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം. പി അഹമ്മദ്, വൈസ് ചെയർമാൻ അബ്ദുൽ സലാം കെ. പി, ഇന്ത്യൻ ഓപ്പറേഷൻസ് എം.ഡി അഷർ ഒ, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ നിഷാദ് എ.കെ, കെ.പി വീരൻകുട്ടി, ഗ്രൂപ്പ് ഡയറക്ടർ അബ്ദുള്ള ഇബ്രാഹിം പി.എ, തണൽ
ചെയർമാൻ ഡോ. ഇദ്രിസ് വി, നോർത്ത് സോണൽ മേധാവി ജിഷാദ് എൻ.കെ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360