SignIn
Kerala Kaumudi Online
Thursday, 22 October 2026 5.57 PM IST

നിക്ഷേപ മാനേജ്‌മെന്റിന് ആൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്റ് ആപ്പ്

investmentmanagement

കൊച്ചി: ഉപയോക്താക്കൾക്ക് സാമ്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജൻസ്, വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ നൽകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാമാണിത്. ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ഫിനാൻഷ്യൽ റോഡ്‌മാപ്പ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോർട്ട്‌ഫോളിയോ 360, നേരത്തെയുള്ള വിരമിക്കൽ ആസൂത്രണത്തിനുള്ള ഫയർ കാൽക്കുലേറ്റർ, നിക്ഷേപ തിരഞ്ഞെടുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള സ്‌മാർട്ട് കാർട്ട്, ലളിതവും സുരക്ഷിതവുമായ ഓൺ ബോർഡിംഗ് പ്രക്രിയ തുടങ്ങി നിരവധി സവിശേഷതകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപകരെ എല്ലാ ഘട്ടങ്ങളിലും സഹായിക്കുന്നതിനായി പഠന മൊഡ്യൂളുകളും ചാറ്റ്ബോട്ട് പിന്തുണയും ഉൾപ്പെടുത്തിയിരിക്കുന്നു. നിക്ഷേപ പ്രക്രിയയെ കൂടുതൽ ലളിതവും സ്മാർട്ടും എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360