SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

ഇൻഫോസിസിന് 6,921 കോടി രൂപ അറ്റാദായം

info

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 6,921 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം ഇക്കാലയളവിൽ എട്ട് ശതമാനം വർദ്ധനയോടെ 42,279 കോടി രൂപയായി. നിർമ്മിത ബുദ്ധി രംഗത്തെ മുന്നേറ്റവും പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വളർച്ച നേടിയതും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സഹായമായെന്ന് ഇൻഫോസിസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ സലിൽ പരേഖ് പറഞ്ഞു. അവലോകന കാലയളവിൽ പ്രവർത്തന ലാഭത്തിൽ 0.3 ശതമാനം കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360