SignIn
Kerala Kaumudi Online
Thursday, 22 October 2026 5.59 PM IST

സ്മാർട്ട് ടെക്‌നോളജിയിൽ യമഹ ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണി

fascinoc

കൊച്ചി: 125 സി.സി എഫ്.ഐ. ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണിക്ക് പുതുമയേകി യമഹ മോട്ടോർ. മികച്ച സ്മാർട്ട് ഫീച്ചറുകളും ആകർഷണീയമായ വർണ വൈവിദ്ധ്യങ്ങളും ഉൾപ്പെടുത്തിയാണ് ഫാസിനോ 125 എഫ്.ഐ. ഹൈബ്രിഡ്, റേയ് ഇസഡ്.ആർ 125 എഫ്.ഐ മോഡലുകൾ വിപണിയിലെത്തുന്നത്. ഇതിലൂടെ കൂടുതൽ കണക്‌റ്റടും സ്‌റ്റൈലിഷും ഡൈനാമിക്കുമായ റൈഡിംഗ് അനുഭവം യമഹ ഉറപ്പാക്കുന്നു.

'എൻഹാൻസ്ഡ് പവർ അസിസ്‌റ്റ്' ഫംഗ്ഷനാണ് യമഹ ഹൈബ്രിഡ് സ്‌കൂട്ടർ നിരയിലെ പ്രധാന മാറ്റം. യമഹയുടെ നവീകരിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഈ സംവിധാനം, ഉയർന്ന പ്രകടന ശേഷിയുള്ള ബാറ്ററി, ഉയർന്ന ടോർക്ക് എന്നിവ നൽകുന്നു. ഇതിലൂടെ സ്റ്റാൻഡ്സ്റ്റിൽ നിലയിൽ നിന്ന് അതിവേഗം സ്റ്റാർട്ടാവാനും ഭാരമുള്ള ലോഡുകൾ വഹിക്കാനും കയറ്റം കയറാനും കഴിയും. സ്മാർട്ട് മോട്ടോർ ജനറേറ്റർ, സൈലന്റ് സ്റ്റാർട്ട്, സ്റ്റോപ്പ് & സ്റ്റാർട്ട് സിസ്റ്റം എന്നീ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത്തരം സവിശേഷ പ്രകടനങ്ങൾ സാദ്ധ്യമാകുന്നത്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360