SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

എം എ യൂസഫലി യു.എ.ഇ.യിൽ ഏറ്റവും സ്വാധീനമുള്ള പ്രവാസി

yousephali

ദുബായ്: യു.എ.ഇയെ ഗ്ലോബൽ പവർ ഹൗസാക്കിയ നേതാക്കളുടെ 'ടോപ്പ് 100 എക്‌സ്‌പാറ്റ് ലീഡേഴ്‌സ്' പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഒന്നാമനായി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്.
യു.എ.ഇ.യിൽ നൂതനമായ റീട്ടെയിൽ വൈവിദ്ധ്യവത്ക്കരണമാണ് യൂസഫലി നടപ്പാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. ഉത്പന്നങ്ങളുടെ വിലസ്ഥിരത നയങ്ങൾ, ഉപഭോക്തൃസേവനങ്ങൾ, അടിസ്ഥാന സൗകര്യം, സുസ്ഥിര പദ്ധതികൾ, ഡിജിറ്റൽവൽക്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതാണ്.
യു.എ.ഇ. ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പിന്തുണ വിലയിരുത്തിയാണ് റാങ്കിംഗ്.
ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്. ജോയ്ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് പട്ടികയിൽ ആദ്യ പത്തിലുണ്ട്.
ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മലയാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360