SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

വൈക്കോലിനും ചോളപ്പൊടിക്കും മിൽമ സബ്‌സിഡി 

milma

കോഴിക്കോട്: ക്ഷീര കർഷകർക്ക് ആശ്വാസമായി മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്). വൈക്കോലിന് കിലോയ്ക്ക് ഒരു രൂപയും (കെട്ടിന് 32രൂപ) ചോളപ്പൊടി 25 കിലോ ബാഗൊന്നിന് 25 രൂപയും സബ്‌സിഡി പ്രഖ്യാപിച്ചു. നവംബർ,​ ഡിസംബർ മാസത്തിൽ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന വൈക്കോലിനും ചോളപ്പൊടിക്കുമാണ് സബ്‌സിഡി. മിൽമ ചെയർമാനും എം.ആർ.ഡി.എഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ് മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360