SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

എണ്ണ വിപണിയിൽ ഹോർമുസ് ഇടനാഴി പ്രതിസന്ധി

crudeoil

കൊച്ചി: ഹോർമൂസ് ഇടനാഴിയിലൂടെയുള്ള ചരക്ക് നീക്കം ഷിപ്പിംഗ് കമ്പനികൾ നിറുത്തി വെച്ചതോടെ രാജ്യാന്തര ക്രൂഡോയിൽ വിപണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ മിസൈൽ ആക്രമണം ശക്തമായതാണ് എണ്ണ ഗതാഗത രംഗത്തിന് ഭീഷണി സൃഷ്‌‌ടിക്കുന്നത്. വിവിധ രാജ്യങ്ങൾ ചരക്കു കപ്പലുകളുടെ നീക്കം നിറുത്തിവെച്ചെതോടെ ഇന്ധന ലഭ്യത കുത്തനെ കുറയാൻ സാദ്ധ്യതയേറി. ക്രൂഡോയിൽ, പ്രകൃതി വാതകം, എന്നിവയുടെ കൈമാറ്റത്തിന് പുതിയ സാഹചര്യം വെല്ലുവിളിയാകും. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചരക്കു കൈമാറ്റത്തിൽ ഭൂരിഭാഗവും ഇതിലൂടെയാണ് നടക്കുന്നത്. അതേസമയം ഇന്നലെ രാത്രിയും 17 ഓയിൽ കപ്പലുകൾ ഇതുവഴി യായ്ര ചെയ്‌തിരുന്നു.

പ്രതിദിനം കടന്നു പോകുന്ന ഇന്ധനം

രണ്ട് കോടി ബാരൽ ക്രൂഡോയിൽ

ഹോർമൂസ് ഇടനാഴി

ഗൾഫ് മേഖലയെ ഇന്ത്യൻ ഓഷ്യനുമായി ബന്ധിപ്പിക്കുന്ന ഇറാനും ഒമാനും ഇടയിലുള്ള ചെറിയ കടലിടുക്കായ ഹോർമൂസ് സ്ട്രെയിറ്റിലൂടെ ലോകത്തെ മൊത്തം ഇന്ധന കൈമാറ്റത്തിൽ അഞ്ചിലൊന്നാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360