SignIn
Kerala Kaumudi Online
Thursday, 22 October 2026 6.23 PM IST

ബന്ധൻ മ്യൂച്വൽ ഫണ്ട് പ്രവർത്തനം വ്യാപിപ്പിക്കുന്നു

bhandhan-mutual-fund-logo

കൊച്ചി: നിക്ഷേപകർക്കും മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും (എം.എഫ്.ഡി) മികച്ച സേവനം നൽകുന്നതിനായി ബന്ധൻ എ.എം.സി ലിമിറ്റഡ് കൊച്ചിയിൽ പുതിയ ശാഖ ആരംഭിക്കുന്നു. എറണാകുളം ഗാന്ധി നഗറിലെ സലിംരാജൻ റോഡിൽ സെറനിറ്റി സ്‌ക്വയറിലെ ബ്രാഞ്ചിൽ പൂർണ്ണമായും സജ്ജീകരിച്ച മീറ്റിംഗ് കം ട്രെയിനിംഗ് റൂം ഉൾപ്പെടും, നഗരത്തിലെ ഉപഭോക്തൃ സേവനവും നിക്ഷേപക അവബോധ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനാണ് ലക്ഷ്യം. സാമ്പത്തിക അവബോധം വർദ്ധിപ്പിക്കുന്നതിനും മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ താൽപ്പര്യം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനും ശ്രമിക്കുമെന്ന് ബന്ധൻ എ.എം.സി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വിശാൽ കപൂർ പറഞ്ഞു.
ബന്ധൻ എഎംസി ലിമിറ്റഡ്, മ്യൂച്വൽ ഫണ്ടുകൾ, ആൾട്ടർനേറ്റീവ്‌സ്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസസ് (പിഎംഎസ്) എന്നിവയിലുടനീളം വിവേകപൂർവ്വം നിർമ്മിച്ച നിരവധി നിക്ഷേപ ഉൽപ്പന്നങ്ങളിലൂടെ നിക്ഷേപകർക്ക് സേവനം നൽകുന്നു. 100ലധികം നഗരങ്ങളിൽ പ്രവർത്തനക്ഷമമായ ഈ ഫണ്ട് ഹൗസ് രാജ്യത്തുടനീളമുള്ള 790ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും നിക്ഷേപകർക്ക് സേവനം നൽകുന്നു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360