SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.08 AM IST

മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്

stock-market

കൊച്ചി: കഴിഞ്ഞ വാരം രാജ്യത്തെ ഒൻപത് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 2.18 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യത്തിലാണ് ഏറ്റവും കൂടുതൽ തകർച്ചയുണ്ടായത്. കഴിഞ്ഞ വാരം സെൻസെക്‌സിൽ 1,527.52 പോയിന്റ് ഇടിവാണുണ്ടായത്. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികാസം സോഫ്‌റ്റ്‌വെയർ മേഖലയിലുണ്ടാക്കുന്ന വെല്ലുവിളികളുമാണ് പ്രധാനമായും കമ്പനികളുടെ ഓഹരി വിലയിൽ തകർച്ച സൃഷ്‌ടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പത്ത് കമ്പനികളിൽ ഹിന്ദുസ്ഥാൻ ലിവർ ഒഴികെയുള്ള കമ്പനികളെല്ലാം തിരിച്ചടി നേരിട്ടു.

ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം കഴിഞ്ഞ വാരം 55,852.12 കോടി രൂപ ഇടിഞ്ഞ് 10,71,853.25 കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂല്യം 37,580.1 കോടി രൂപയുടെ നഷ്‌‌ടത്തോടെ 13,65,659.38 കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൽ.ഐ.സി, എൽ ആൻഡ് ടി, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെയും വിപണി മൂല്യത്തിൽ കനത്ത ഇടിവുണ്ടായി.

കമ്പനി വിപണി മൂല്യം ഇടിവ്

ഭാരതി എയർടെൽ 10,71,853.25 കോടി രൂപ 55,852.12 കോടി രൂപ

എച്ച്.ഡി.എഫ്.സി ബാങ്ക് 13,65,659.38 കോടി രൂപ 37,580.1 കോടി രൂപ

റിലയൻസ് ഇൻഡസ്ട്രീസ് 18,86,832.66 കോടി രൂപ 34,846.12 കോടി രൂപ

ബജാജ് ഫിനാൻസ് 6,20,070.59 കോടി രൂപ 20,316.41 കോടി രൂപ

ടി.സി.എസ് 9,53,872.59 കോടി രൂപ 18,180.89 കോടി രൂപ

എൽ.ഐ.സി 5,37,213.68 കോടി രൂപ 14,990.24 കോടി രൂപ

എൽ ആൻഡ് ടി 5,88,837.39 കോടി രൂപ 13,714.85 കോടി രൂപ

എസ്.ബി.ഐ 11,09,520.23 കോടി രൂപ 13,061.33 കോടി രൂപ

ഐ.സി.ഐ.സി.ഐ ബാങ്ക് 9,86,986.64 കോടി രൂപ 10,360.03 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360