SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഔഷധി വാർഷികാഘോഷം ഇന്ന്

aushadi

തൃശൂർ: ഔഷധിയുടെ 85ാം വാർഷികാഘോഷങ്ങളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൂട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്ത് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി അഡ്വ.കെ.രാജൻ അദ്ധ്യക്ഷനാകും. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

പുതിയ സോളാർ പ്ലാന്റ്, ആയുർവേദത്തിന്റെയും ഔഷധിയുടെയും ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപനവും നടക്കും. ഗുണനിലവാരമുള്ള മരുന്നുകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഔഷധി പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തുടർച്ചയായാണിതെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, എം.ഡി ഡോ.ടി.കെ.ഹൃത്വിക്, ജനറൽ മാനേജർ ഇ.ഷിബു, ഫിനാൻസ് കൺട്രോളർ പി.എം ലതാകുമാരി, പി.ആർ.ഒ പി.എം.സുധ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360