SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ഇൻഷ്വറൻസ് വേഴ്സസ് ഇൻവെസ്റ്റ്മെന്റ്

insurance

കെ.​കെ.​ ​ജ​യ​കു​മാർ
(​പേ​ഴ്‌​സ​ണ​ൽ​ ​ഫി​നാ​ൻ​സ് ​അ​നി​ലി​സ്റ്റും​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​മെ​ന്റ​റു​മാ​ണ് ​ലേ​ഖ​ക​ൻ.​ ​ഇ​മെ​യി​ൽ​ ​:​ ​j​a​y​a​k​u​m​a​r​k​k8​@​g​m​a​i​l.​c​o​m)
'​ഒ​രു​ ​പോ​ളി​സി​ ​എ​ടു​ത്താ​ൽ​ ​സേ​വിം​ഗ്‌​സും​ ​സു​ര​ക്ഷ​യും​ ​ഒ​രു​മി​ച്ചു​ ​കി​ട്ടും​'​എ​ന്ന​ ​വി​ശ്വാ​സം​ ​പ​ല​ർ​ക്കും​ ​ഇ​ന്നു​മു​ണ്ട്.​ ​എ​ന്നാ​ൽ,​ ​വി​ശ്വാ​സ​മാ​ണ് ​അ​നേ​കം​ ​കു​ടും​ബ​ങ്ങ​ളെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത് ​എ​ന്ന​താ​ണ് ​സ​ത്യം.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​പ​ക്ഷേ,​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റും​ ​ഒ​രു​മി​ച്ച് ​കാ​ണ​രു​ത്.​ ​ശ​രി​യാ​യ​ ​പോ​ളി​സി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്താ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​നി​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തെ​ ​ര​ക്ഷി​ക്കും.​ ​ശ​രി​യാ​യ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഓ​പ്ഷ​ൻ​സ് ​സ്വീ​ക​രി​ച്ചാ​ൽ​ ​നി​ങ്ങ​ളു​ടെ​ ​ഭാ​വി​യെ​ ​നി​ർ​മ്മി​ക്കും.
30​ ​വ​യ​സു​ള്ള​ ​ഒ​രു​ ​ശ​മ്പ​ള​ ​വ​രു​മാ​ന​ക്കാ​ര​ൻ​ ​ഒ​രു​ല​ക്ഷം​ ​രൂ​പ​ ​വാ​ർ​ഷി​ക​ ​പ്രീ​മി​യം​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പോ​ളി​സി​ ​എ​ടു​ത്താ​ൽ​ 20​–25​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മെ​ച്യൂ​രി​റ്റി​ ​തു​ക​യാ​യി​ ​കി​ട്ടു​ന്ന​ത് ​ഒ​രു​ ​ശ​രാ​ശ​രി​ 7​ ​മു​ത​ൽ​ 8​ ​ശ​ത​മാ​നം​ ​റി​ട്ടേ​ൺ​ ​ആ​ണ്.​ ​അ​തേ​ ​തു​ക​ ​ന​ല്ല​ ​മ്യൂ​ച്വ​ലി​ൽ​ ​എ​സ്.​ഐ.​പി​ ​ആ​യി​ ​നി​ക്ഷേ​പി​ച്ചാ​ൽ​ ​ദീ​ർ​ഘ​കാ​ല​ത്തി​ൽ​ 12​ ​മു​ത​ൽ​ 15​ ​ശ​ത​മാ​നം​ ​വ​രെ​ ​വ​ള​ർ​ച്ച​യു​ണ്ടാ​കും.
യു​ലി​പ്,​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​പോ​ലു​ള്ള​ ​പോ​ളി​സി​ക​ൾ​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റും​ ​ചേ​ർ​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.​ ​പ​ക്ഷേ,​ ​ഇ​വ​യി​ൽ​ ​ര​ണ്ടും​ ​ശ​രി​യാ​യി​ ​ന​ട​ക്കാ​റി​ല്ല.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​വ​ർ​ ​മ​തി​യാ​യ​ത​ല്ല,​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​റി​ട്ടേ​ൺ​ ​ശ​ക്ത​വു​മ​ല്ല.​ ​ഫ​ല​ത്തി​ൽ​ ​'​ര​ണ്ടി​നും​ ​മ​ദ്ധ്യേ​ ​കു​ടു​ങ്ങി​യ​'​ ​സാ​മ്പ​ത്തി​ക​ ​ഉ​ത്പ​ന്ന​മാ​യി​ ​അ​ത് ​മാ​റു​ന്നു.​ ​
സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്ക​ത്തെ​ ​കു​റി​ച്ച് ​ധാ​ര​ണ​യി​ല്ലാ​ത്ത​ ​ആ​ളു​ക​ൾ​ ​ഇ​ത്ത​രം​ ​പോ​ളി​സി​ക​ൾ​ ​എ​ടു​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല.​ ​ഒ​രു​ ​നി​ക്ഷേ​പ​വും​ ​ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ൾ​ ​ന​ല്ല​താ​ണ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പോ​ളി​സി​ക​ളെ​ങ്കി​ലു​മു​ള്ള​ത്.

സ്വയം ചോദിക്കാം, വേണ്ടത് സുരക്ഷയോ സമ്പത്തോ?

'എത്ര റിട്ടേൺ കിട്ടും?', 'മെച്യൂരിറ്റി വാല്യു എത്ര? എന്നീ ചോദ്യങ്ങൾക്ക് പകരം 'എനിക്ക് വേണ്ടത് പ്രൊട്ടെക്ഷൻ ആണോ, ഇൻവെസ്റ്റ്‌മെന്റ് ആണോ?' എന്ന ചോദ്യം സ്വയം ചോദിക്കണം. ഇത് വ്യക്തമായി മനസ്സിലായാൽ, പാത ലളിതമാകും. ഒരു കുടുംബത്തിന് വേണ്ടത് ആദ്യം മതിയായ ഇൻഷ്വറൻസ് കവർ ആണ്. സാധാരണയായി വാർഷിക വരുമാനത്തിന്റെ 10–15 മടങ്ങ്. അതിന് ടേം ഇൻഷുറൻസ് പ്ലാൻ വാങ്ങാം. പിന്നെ സമ്പത്തുണ്ടാക്കാൻ മ്യൂച്വൽ ഫണ്ട്, ചിട്ടി, ഫിക്‌സഡ് നിക്ഷേപം എന്നിവയിൽ നിക്ഷേപിക്കാം.

ടേം ഇൻഷ്വറൻസ് : കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ലൈഫ് കവർ. ഒരു കുടുംബത്തിന്റെ ഗൃഹനാഥന് അല്ലെങ്കിൽ ഗൃഹനാഥയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബം സാമ്പത്തികമായി തകർന്നുപോകാതിരിക്കാൻ വേണ്ട സുരക്ഷ

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ: ദീർഘകാലത്തിൽ സമ്പത്തുണ്ടാക്കാൻ ഏറ്റവും ശക്തമായ മാർഗം. അച്ചടക്കത്തോടെ ചിട്ടയായി പ്രതിമാസം ഒരു നിശ്ചിത തുക ഇതിൽ നിക്ഷേപിച്ചാൽ കോമ്പൗണ്ടിംഗ് വഴി പണം വളരാൻ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360