
ഒരു ലക്ഷം ജീവനക്കാർ പുറത്തേക്ക്
കൊച്ചി: യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകമൊട്ടാകെ ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ജർമ്മനിയിലെ നാല് പ്രധാന പ്ളാന്റുകളിലെ ഉത്പാദനം അവസാനിപ്പിച്ച് അടച്ചുപൂട്ടാനുള്ള നിർദേശങ്ങളടക്കം വിപുലമായ പുന:സംഘടന പദ്ധതി കമ്പനിയുടെ മാനേജിംഗ് ബോർഡിൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ(സി.ഇ.ഒ) ഒലിവർ ബ്ളൂം കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഇതിലൂടെ ചെലവ് കുറയ്ക്കാനും മത്സരക്ഷമത വീണ്ടെടുക്കാനുമാണ്ശ്രമമെന്ന് ജർമ്മനിയിലെ മാനേജർ മാസിക റിപ്പോർട്ട് ചെയ്തു. എന്നാൽ, റിപ്പോർട്ടിനെക്കുറിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മൊത്തം ചെലവിൽ 1,100 കോടി യെന്നിന്റെ കുറവാണ് വരുത്തുന്നത്. പോർഷെ, ഓഡി തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ഫോക്‌സ്‌വാഗണിൽ 6.57 ലക്ഷം ജീവനക്കാരാണുള്ളത്. ജർമ്മനിയിലെ ഹാനോവർ, സ്വിക്കാവ്, എംഡൻ പ്ലാന്റുകളും ഓഡിയുടെ നെക്കാർസുലും യൂണിറ്റും ഘട്ടംഘട്ടമായി ഉൽപാദനം അവസാനിപ്പിക്കും. അഞ്ച് വർഷത്തെ നിക്ഷേപ പദ്ധതി ഏകദേശം 15 ശതമാനം കുറച്ച് 13,000 യൂറോയായി ചുരുക്കും. ഇന്ത്യയിൽ രണ്ട് പ്ളാന്റുകളിലായി 9,000 ജീവനക്കാർ വരെയാണ് ഗ്രൂപ്പിനുള്ളത്. നിലവിൽ പിരിച്ചുവിടൽ നീക്കം ഇന്ത്യയെ ബാധിക്കില്ല.
പ്രതിസന്ധിക്ക് പിന്നിൽ
ഉടക്കി തൊഴിലാളി യൂണിയനുകൾ
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. 2030ഓടെ 50,000 ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിക്ക് കമ്പനി നേരത്തെ യൂണിയനുകളുമായി ധാരണയിലെത്തിയിരുന്നു. ഇതുവരെ 28,000 പേർ സ്വമേധയാ പരിഞ്ഞുപോകാനും ഒഴിവാകാനും സമ്മതിച്ചിട്ടുണ്ട്. 85 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഗ്രൂപ്പ് നീങ്ങുന്നത്.
ഫോക്‌സ്‌വാഗൺ
ജർമ്മനിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് ഫോക്സ്‌വാഗൺ ഗ്രൂപ്പ്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ വാഹന ബ്രാൻഡുകളായ സ്‌കോഡ, ഓഡി, ബെന്റ്ലി, ലംബോർഗിനി, പോർഷെ തുടങ്ങിയ ബ്രാൻഡുൾ ഫോക്‌സ്‌വാഗൺ മാനേജ് ചെയ്യുന്നു.
മൊത്തം ജീവനക്കാർ
6,67,164
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |