
നടപ്പുവര്‍ഷം ജനുവരി 28ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 5,589 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അഞ്ച് മാസത്തിനിടെ ഔണ്‍സിന് 1,600 ഡോളറിന്റെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില മൂക്കുകുത്തി. കഴിഞ്ഞ വാരം ഒരവസരത്തില്‍ പവന്‍ വില 1,02,760 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ പവന്‍ വില 1,000 രൂപ വര്‍ദ്ധിച്ച് 1,04,680 രൂപയിലെത്തി.
ഗ്രാമിന്റെ വില 125 രൂപ ഉയര്‍ന്ന് 13,085 രൂപയിലെത്തി. പശ്ചിമേഷ്യന്‍ യുദ്ധം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ നിലവില്‍ പവന്‍ വില ഒരു ലക്ഷത്തിന് താഴെയെത്തുമായിരുന്നു. ജനുവരി 29ന് 1,31,160 രൂപയെന്ന റെക്കാഡ് ഉയരത്തിലായിരുന്നു.
വിദേശ നാണയ ശേഖരം ഉയരുന്നു
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചതിനെ പിന്നാലെ റിസര്‍വ് ബാങ്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ കൂടി. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം ഇക്കാലയളവില്‍ 411 കോടി ഡോളര്‍ ഉയര്‍ന്ന് 10,793 കോടി ഡോളറിലെത്തി.
ജൂണ്‍ 19ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 96.3 കോടി ഡോളര്‍ ഉയര്‍ന്ന് 67,258.7 കോടി ഡോളറിലെത്തി. മുന്‍വാരം ശേഖരം 998.5 കോടി ഡോളര്‍ കുറഞ്ഞ് 67,162.5 കോടി ഡോളറായിരുന്നു. യെന്നും യൂറോയും ഫ്രാങ്കും അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം അവലോകന കാലയളവില്‍ 307.2 കോടി ഡോളര്‍ കുറഞ്ഞ് 54,121.7 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |