SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

മുത്തൂറ്റ് ഫിനാൻസിൽ 30 രൂപ ഇടക്കാല ലാഭവിഹിതം

muthoot-finance-branch-
mu

കൊച്ചി: രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതമായി 30 രൂപ പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 30 രൂപ (300%) വീതം ലാഭവിഹിതം ലഭിക്കും. അർഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി ഏപ്രിൽ 17 ആണ്. 30 ദിവസത്തിനുള്ളിൽ ലാഭവിഹിതം ഓഹരി ഉടമകൾക്ക് നൽകും. 15 വർഷത്തിനിടെ ലാഭവിഹിതമായി മൊത്തം 1,200 കോടി രൂപ നൽകി. കമ്പനിയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് ഇൻഷ്വറൻസ് കോർപ്പറേറ്റ് ഏജൻസി ബിസിനസ് ആരംഭിക്കുന്നതിനും അനുമതിയായി. ഇതിനായി കമ്പനിയുടെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ ആവശ്യമായ ഭേദഗതികൾ വരുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360